കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് രണ്ടാം കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി കോടതിയിൽ വനം വകുപ്പാണ് സമർപ്പിച്ചത്. ഹൈകോടതി സ്റ്റേ ഉള്ളതിനാലാണ് വൈകിയതെന്നായിരുന്നു വിശദീകരണം.
അതേസമയം, നേരത്തെ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് ഗുരുതര പിഴവ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഗുരുതര പിഴവുകള്‍ ഉണ്ടെന്നും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് വീഴ്ചയാണെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്. കഴിഞ്ഞ 17നാണ് വനം വകുപ്പ് ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ