വൈദ്യുതി മേഖലയിൽ അഴിമതിക്ക് നീക്കം നടക്കുന്നു; കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പുകച്ച് പുറത്തു ചാടിക്കുന്നു: പിണറായി വിജയൻ
തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ അഴിമതിക്ക് നീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിസന്ധിയുടെ മറവിൽ അഴിമതി നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹിമാചലിൽ നിന്നുള്ള വൈദ്യുതി വേണ്ടെന്നുവെച്ചത് സ്വകാര്യ മേഖലയിൽ കച്ചവടത്തിന് വഴിയൊരുക്കാനാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പുകച്ച് പുറത്തു ചാടിക്കുകയാണെന്നും കരാറുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടണമെന്നും അദ്ദഹം പറഞ്ഞു. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.