
തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പോലിസ് മേധാവിക്ക്ന ൽകിയ കത്തിലെ ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇന്ന് രൂപീകരിക്കും. ഇഡി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം കത്തിൽ പരാമർശിച്ചിട്ടുള്ള കൈക്കൂലി, ഹവാല ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.
ഒരു മാസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അന്വേഷണം ഡിജിപിക്ക് കൈമാറാൻ തീരുമാനിച്ചത്. അന്വേഷണം ഏത് തലത്തിൽ നടത്തണമെന്ന കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി തീരുമാനമെടുക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ