തിരുവനന്തപുരം: ചിറയിന്കീഴിലുണ്ടായ സംഘര്ഷത്തില് എംഎല്എ രമ്യ ഹരിദാസിനും യൂത്ത് കോണ്ഗ്രസ് നേതാവ് സജിത്ത് മുട്ടമ്പലത്തിനും എതിരെ കെപിസിസിയുടെ അച്ചടക്ക നടപടി. ഇരുവര്ക്കും പാര്ട്ടി നേതൃത്വം താക്കീത് നല്കി. ഇരുവരെയും നേരിട്ട് വിളിച്ചാണ് കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തത്.
ഇത്തരം സംഭവങ്ങള് ആവര്ത്തിക്കരുതെന്നും പരസ്പരം നല്കിയ കേസുകള് പിന്വലിക്കാനും പാളയം പ്രദീപിനെ എംഎല്എയുടെ സ്റ്റാഫ് ആക്കേണ്ടെന്നും കെപിസിസി പ്രസിഡന്റ് നിര്ദേശിച്ചു. ചിറയിന്കീഴിലെ പ്രശ്നങ്ങള് പഠിക്കാന് എം എം ഹസന് അധ്യക്ഷനായ സമിതി സമര്പ്പിച്ച അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ