വൈകിട്ട് 6.45നും രാത്രി 12.45നുമിടയിൽ കറന്റ് പോകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. 500 മുതൽ 600 മെഗാവാട്ടിൻ്റെ വൈദ്യുതി കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ദീർഘകാല കരാറിൻ്റെ ഭാഗമായി ലഭിക്കേണ്ട 380 മെഗാവാട്ട് ഇന്നലെ മുടങ്ങിയതിൽ പകുതി ഇന്ന് ലഭിക്കും. മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് മുടങ്ങും. പല ജില്ലകളിലും മഴയുണ്ടെങ്കിലും ഉപഭോഗത്തിൽ കാര്യമായ കുറവില്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഇന്ന് വൈകീട്ട് 6.45നും രാത്രി 12.45നുമിടയിൽ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ