ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വര്‍ഗീയ ഫാസിസത്തിനെതിരെ യുവത്വം ജാഗ്രത പാലിക്കണം: മുനവ്വറലി തങ്ങള്‍

 




കാസര്‍കോട്: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയ ധ്രുവീകരണത്തിനും ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരെ യുവജന സമൂഹം അതീവ ജാഗ്രത പാലിക്കണ മെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസി ഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യ പ്പെട്ടു. മുസ് ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഇങ്കിലാബ് പ്രതിനിധി സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍

ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

?രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും കടുത്ത വെല്ലുവിളി നേരി ടുന്ന കാലഘട്ട ത്തിലൂടെയാണ് നാം കടന്നുപോ കുന്നത്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷത സംരക്ഷിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള പോരാട്ടങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുന്നിലുണ്ടാവണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ പല ജില്ലകളിലും മുസ് ലിം ലീഗ് പോരാടുന്നത് ഇടതുപക്ഷത്തോടാണ്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഫാസിസ്റ്റ് ശക്തികളോടാണ് മുസ് ലിം ലീഗിന്റെ പോരാട്ടം. തെക്കന്‍ ജില്ലകളില്‍ ബിജെപി നുഴഞ്ഞു കയറുമ്പോള്‍ കാസര്‍കോട് ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ വലിയ രാഷ്ട്രീയ ഉത്തരവാദിത്വമാണ് മുസ് ലിം ലീഗും യൂത്ത് ലീഗും നടത്തുന്നത്.

കഴിഞ്ഞ പത്ത്10വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന് മുസ് ലിം ലീഗും പോഷക സംഘടകളും ഭരണകൂടത്തിന്റെ അനീതികള്‍ക്കെതിരെ ശബ്ദ മുയര്‍ത്തി. എല്ലാവര്‍ക്കും

നീതി ഉറപ്പു വരുത്തേണ്ടതാണ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ ശക്തമായ രീതിയില്‍ ശബ്ദിച്ച യുവജന സംഘടന യാണ് യൂത്ത് ലീഗ്. ന്യൂനപക്ഷങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചു കൊണ്ടിരിക്കുമെന്നും നീതി നിഷേധമുണ്ടായാല്‍ പ്രതികരിക്കുമെന്നും തങ്ങള്‍ പറഞ്ഞു.

സമൂഹത്തെയും യുവതലമുറയെയും ഒരുപോലെ ഗ്രസിക്കുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ പ്രതി രോധ പ്രവര്‍ത്തന ങ്ങളും ബോധവ ല്‍ക്കരണവും നടത്താന്‍ യൂത്ത് ലീഗ് നേതൃത്വം നല്‍കണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ജീവകാരുണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും സംഘടന നടത്തുന്ന ഇടപെടലുകള്‍ കൂടുതല്‍ ജനകീയമാക്കാനും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗ ങ്ങള്‍ക്ക് താങ്ങായി മാറാനും പ്രവര്‍ത്ത കര്‍ക്ക് സാധിക്ക ണം. വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ സംഘടനാപരമായ ഐക്യവും കരുത്തും വര്‍ദ്ധിപ്പിക്കണമെന്ന് തങ്ങള്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ എം.എല്‍.എ, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ് മാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.എ നെല്ലിക്കു ന്ന്, ബഷീര്‍ വെള്ളിക്കോത്ത്,

മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ

കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, ടി.എ മൂസ, എ.ബി ഷാഫി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, യൂത്ത് കോണ്‍ ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, മുനിസിപ്പല്‍ മുസ് ലിം ലീഗ് പ്രസിഡന്റ് കെഎം ബഷീര്‍, എം സി ഖമറുദ്ദീന്‍

ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, എം.ബി ഷാനവാസ്,എം.എ നജീബ്, എ മുഖ്താര്‍,ഹാരിസ് തായല്‍, ശംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്ക ക്കളരി, റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എ.ജി.സി ഷംസാദ്, എം.പി നൗഷാദ്, നൂറുദ്ധീന്‍ ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, സയ്യിദ് സൈഫു ദ്ധീന്‍ കുന്നുംകൈ, അന്‍സാഫ് കുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ ഭോജ്പുരി കലാകാരി നേഹാ സിംഗ് റാഥോര്‍, മാധ്യപ്രവര്‍ത്തകന്‍ സി. ദാവൂദ്, തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, കെ.സി ബഷീര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.



മുസ് ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഇങ്കിലാബ് പ്രതിനിധി സമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.