തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടണമെന്ന് ഇന്റലിജൻസ് മേധാവി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്രാ വേളകളിലും ആവശ്യത്തിന് പൊലീസ് വിന്യാസം വേണമെന്നും മഫ്തിയിലും പൊലീസിനെ വിന്യസിക്കണമെന്നും ഇന്റലിജൻസ് മേധാവി ജില്ല പൊലീസ് മേധാവിമാർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ അനിയന്ത്രിതമായ ജനത്തിരക്ക് അനുഭവപ്പെടുന്നതും, യാത്രാവേളകളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ തൊട്ടടുത്തെത്തി ചോദ്യങ്ങൾ ചോദിക്കുകയും ശരീരത്തിൽ സ്പർശിക്കുംവിധം പെരുമാറുകയും ചെയ്യുന്നത് തടയാനാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. യൂണിഫോം ധരിച്ച പൊലീസുകാരെക്കൂടാതെ മഫ്തിയിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് നിർദേശം.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ