ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഡാറ്റ ആവശ്യമില്ലാത്തവർക്ക് ആശ്വാസം: കുറഞ്ഞ നിരക്കിൽ വോയ്സ്-എസ്എംഎസ് പ്ലാനുകൾ ലഭ്യമാക്കാൻ ട്രായ്



ന്യൂഡൽഹി: ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാത്ത മൊബൈൽ ഉപഭോക്താക്കൾക്ക് വോയ്സ്–എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾപ്പെടുന്ന കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ ലഭ്യമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തീരുമാനിച്ചു.


പുതിയ ചട്ടങ്ങൾ പ്രകാരം ടെലികോം സേവനദാതാക്കൾ, ഡാറ്റ ഉൾപ്പെടുന്ന സമാന പ്ലാനുകളുടെ 30 ദിവസമോ അതിൽ താഴെയോ ഉള്ള ഓരോ വാലിഡിറ്റി കാലയളവിനും അനുയോജ്യമായ വോയ്സ്–എസ്എംഎസ് മാത്രം ഉൾപ്പെടുന്ന Special Tariff Voucher (എസ്ടിവി) ലഭ്യമാക്കണം. കൂടാതെ, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന കുറഞ്ഞത് ഒരു വോയ്സ്–എസ്എംഎസ് പ്ലാനും, ദീർഘകാല വാലിഡിറ്റിയുള്ള വോയ്സ്–എസ്എംഎസ് പ്ലാനും ലഭ്യമാക്കണം.

അഭിപ്രായങ്ങള്‍