ബദല് മാര്ഗം തേടി കെഎസ്ഇബി: കല്ക്കരിയില് നിന്ന് വൈദ്യുതി ഉല്പ്പാദിപ്പിക്കും; കമ്പനികളില് നിന്ന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശ്രമം കെഎസ്ഇബി വീണ്ടും ആരംഭിച്ചു. ഇതിനായി കമ്പനികളിൽ നിന്ന് യോഗ്യതയ്ക്കായുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് നീക്കം.
ശക്തി സ്കീമില് ഉള്പ്പെടുത്തി 2024ലാണ് കേന്ദ്രം 500മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള കല്ക്കരി കേരളത്തിന് അനുവദിച്ചത്. ഏതെങ്കിലും താപവൈദ്യുതി നിലയവുമായി കരാറുണ്ടാക്കി വൈദ്യുതി ഉദ്പാദിപ്പാനുള്ള നീക്കം നടത്തിയെങ്കിലും ഉയര്ന്ന തുകയാണ് കമ്പനികള് ആവശ്യപ്പെട്ടത്. ഇത് കാരണം പദ്ധതി ഫലം കണ്ടില്ല. ഇപ്പോഴുണ്ടായ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് വീണ്ടും ശ്രമം തുടങ്ങിയത്. കണ്ക്കരി ഉപയോഗിക്കാനായില്ലെങ്കില് കേന്ദ്രം ശക്തി സ്കീമില് നിന്ന് കേരളത്തെ പുറത്താക്കും. 25 വര്ഷത്തേക്കുള്ള കരാര് ഉണ്ടാക്കുകയാണ് ലക്ഷ്യം.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ