തിരുവനന്തപുരം: മുസ് ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഡോ. എം കെ മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. നേരത്തെ കോണ്‍ഗ്രസ് നേതൃത്വവും കമ്മീഷന്‍ ചെയര്‍മാന്‍ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ഒടുവില്‍ ലീഗിന്റെ ആവശ്യത്തിന് മുന്നണി അംഗീകാരം നല്‍കുകയായിരുന്നു. മുനീര്‍ കമ്മീഷന്‍ അധ്യക്ഷനാകുമെന്ന് നേരത്തെ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സൂചനകളുണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ