തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത നാലു ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ സാധ്യതാ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും രണ്ടാം തീയതി ഇടുക്കിയിലും നാലിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ മുതല്‍ കിട്ടുന്ന മഴ തുലാവര്‍ഷ കണക്കിലാണ് ഉള്‍പ്പെടുത്തുക.
ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 28 ശതമാനം മഴ കുറഞ്ഞു. എട്ട് ജില്ലകളില്‍ മഴക്കുറവുണ്ട്. വയനാട് സാധാരണ കിട്ടേണ്ടതിന്റെ പകുതി പോലും മഴ കിട്ടിയില്ല. സീസണ്‍ സമയം കഴിഞ്ഞെങ്കിലും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല. സൂപ്പര്‍ എല്‍നിനോയാണ് ഇത്തവണ കാലവര്‍ഷക്കാലത്ത് വില്ലനായത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ