നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങികിടക്കുന്ന മുളിയാർ ,ബംഗ്ലാവ് ,ഭൂമി അളന്ന് തിട്ടപെടുത്തി സംരക്ഷിക്കണം. ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ
മുളിയാർ ഗ്രാമ പഞ്ചായത്തിലെ മുളിയാർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആർക്കിയോളജി വകുപ്പിന്റെ ഉടമസ്തതയിൽഉള്ള മുളിയാർ ബംഗ് ളൊ ജാൽസൂർ റോഡിൽ മുളിയാർ പാലം കഴിഞ്ഞ് 100 മീറ്റർ ദൂരത്തിൽ ഇടത് വശത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കണം .. പ്രസ്തുത സ്ഥലവും , ബംഗ്ളാവിന്റെ അവശിഷ്ഠങ്ങളും പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ രാജാക്കൻമ്മാരും , ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഉദ്യാഗസ്ഥരും, കുതിര വണ്ടിയിൽ ഉള്ള യാത്രാമധ്യ വിശ്രമിക്കാനും , താമസിക്കാനും വേണ്ടിയാണ് ബംഗ്ളാവ് നിർമ്മിച്ചത് ..ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടുന്നത് വരെ ഇത് ഉപയോഗിച്ചതായുംചരിത്രം . മുളിയാർ വില്ലേജിലെ റിസർവ്വെ നമ്പർ 624 ലെ അടങ്കൽ രജിസ്റ്ററിലും,1926 സർവ്വെ ബാർസെറ്റിൽമെന്റ് രജിസ്റ്ററിലും, ബംഗ് ളൊ ആർക്കിയോളജി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലും കൈവശത്തിലുംഉള്ള സ്ഥലം അളന്ന് മതിൽ കെട്ടി ബംഗ്ളാവ് പുതുക്കിപണിയണമെന്നും ടൂറിസ്റ്റ് കേന്ദ്രം ആക്കണമെന്നും ഡിസ്ടിക് സോഷ്യൽ സേവ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ പ്രസിഡന്റ് ബി. അബ്ദുൾ ഗഫൂർ , ജനറൽ സെക്രടറി മസൂദ് ബോവിക്കാനും , ട്രഷറർ കുട്ടിയാനo മുഹമ്മദ് കുഞ്ഞി എന്നിവർ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ