ഹൈക്കോടതി വളപ്പില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും കര്‍ശന നിയന്ത്രണം
കൊച്ചി: കേരള ഹൈക്കോടതി വളപ്പില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പുറപ്പെടുവിച്ചു. അഭിഭാഷകര്‍, കക്ഷികള്‍, ഇന്റേണ്‍സ്, അഭിഭാഷകരുടെ ക്ലര്‍ക്കുമാര്‍, കോടതി ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, സന്ദര്‍ശകര്‍ തുടങ്ങി കോടതി വളപ്പില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഈ പുതിയ നിയന്ത്രണങ്ങള്‍ ഒരുപോലെ ബാധകമായിരിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ