ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രതിഷേധ പരമ്പര; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകള്‍ റദ്ദ് ചെയ്യില്ല

തിരുവനന്തപുരം: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകള്‍ റദ്ദ് ചെയ്യില്ല. സുരക്ഷാ വര്‍ധിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇടത് യുവജന വിദ്യാര്‍ഥി സംഘടനകളും ബിജെപിയും പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷ കൂട്ടുന്നത് സമരക്കാര്‍ക്ക് നേരെയുള്ള പൊലീസ് നടപടി കടുപ്പിക്കാന്‍ ഇടവരുമെന്നാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടല്‍. അതേസമയം പ്രതിഷേധ സാധ്യത മുന്‍കൂട്ടി കാണുന്ന സ്ഥലങ്ങളില്‍ കടുത്ത സുരക്ഷ ഒരുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; നേതാക്കളെ കസ്റ്റഡിയിലെടുത്തു

  ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധം സംഘർഷഭരിതമായി. ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. നിരവധി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കേരളത്തിൽ നിന്നടക്കം 3,000ത്തിലധികം പ്രവർത്തകർ പങ്കെടുത്തു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിന്റെയും ജനറൽ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ജന്തർ മന്തറിലേക്ക് എത്തുന്നതിന് മുമ്പ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, എ എ റഹീം, ബൃന്ദ കാരാട്ട് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോലിസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി.

പദവിക്ക് നിരക്കാത്ത പണി'; അടൂര്‍ പ്രകാശിനെ വിമര്‍ശിച്ചും അനുകൂലിച്ചും യുഡിഎഫ് നേതാക്കള്‍

  തിരുവനന്തപുരം: പരസ്യപ്രതികരണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നും കെപിസിസി അധ്യക്ഷനുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. 'പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞറിരുന്നു. ആ സമയത്ത് എല്ലാവരും വിമര്‍ശിച്ചു. ഒന്നുമറിയുന്നില്ലെന്ന് പറഞ്ഞപ്പോള്‍ എന്നെ കൊത്തിപ്പറിച്ചവരാണ് പലരും. പാര്‍ട്ടിക്കകത്ത് കാര്യം പറയണമെന്ന് ഉപേദശവും ഉണ്ടായിരുന്നു,' എന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; ഇന്ന് തുടക്കം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കമാകും. പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിലെ ജന്തർമന്തറിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി പൊലിസ് മാർച്ചിന് അനുമതി നിഷേധിച്ചു.

മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ ഓദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തില്‍ 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രജീഷ് ബാബു, അക്ഷയ് കെ കെ, അതുല്‍രാജ്, സിദ്ധാര്‍ഥ് ടി, ബിനില്‍ കൃഷ്ണന്‍, രമിത് തുടങ്ങിയവര്‍ക്കെതിരേയാണ് കേസെടുത്തത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്‌ഐആര്‍. ഫ്‌ലാഗ് പോസ്റ്റ് ഒടിച്ചതിനെ തുടര്‍ന്ന് 2,000 രൂപ നഷ്ടമുണ്ടാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കാസർകോടിന് അഭിമാനനിമിഷം: ജില്ലയിലെ ആദ്യ കാർഡിയാക് എം.ആർ.ഐ പരിശോധന വിജയകരമായി പൂർത്തിയാക്കി കെയർവെൽ ഹോസ്പിറ്റൽ

  കാസർകോട്: ലോക ഹൃദയദിനത്തിൽ ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് പുതിയൊരു പൊൻതൂവൽ ചാർത്തി കെയർവെൽ ഹോസ്പിറ്റൽ. കാസർകോട് ജില്ലയിൽ ആദ്യമായി അത്യാധുനിക 'കാർഡിയാക് എം.ആർ.ഐ' (Cardiac MRI) പരിശോധന വിജയകരമായി പൂർത്തിയാക്കി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ സ്ഥാപനം. ഇതോടെ ജില്ലയിൽ വളരെ കുറഞ്ഞ ചിലവിൽ ഈ അത്യാധുനിക സേവനം ലഭ്യമാക്കുന്ന ഏക ആശുപത്രിയായി കെയർവെൽ മാറി. ഹൃദ്രോഗ നിർണയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് കാർഡിയാക് എം.ആർ.ഐ പരിശോധന. മുൻകാലങ്ങളിൽ കൃത്യമായ ഹൃദ്രോഗ നിർണയത്തിനും ഇത്തരത്തിലുള്ള അത്യാധുനിക പരിശോധനകൾക്കുമായി മംഗലാപുരത്തെയോ മറ്റ് ദൂരദേശങ്ങളെയോ ആശ്രയിക്കേണ്ടിയിരുന്ന കാസർകോട്ടെ ജനങ്ങൾക്ക്, സ്വന്തം നാട്ടിൽ തന്നെ കുറഞ്ഞ ചിലവിൽ ഈ സൗകര്യം ലഭ്യമാകുന്നത് വലിയൊരു ആശ്വാസമാണ്. മേഖലയിലെ പ്രഗത്ഭരായ വിദഗ്ദ്ധ ഡോക്ടർമാരുടെയും പരിചയസമ്പന്നരായ മെഡിക്കൽ ടീമിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഈ സങ്കീർണ്ണമായ പരിശോധന വിജയകരമായി പൂർത്തിയാക്കിയത്. ഭാവിയിലും മികച്ച കാർഡിയാക് കെയർ സേവനങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോസ്പിറ്റൽ മുന്നോട്ട് പോകുന്നതെന്ന് അധികൃതർ വ്യക്ത...

കെ.എം. ബഷീർ കേസ്; സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം വേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ കുടുംബം, വിചാരണയ്ക്ക് സ്റ്റേ

  കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതീരെ ബഷീറിന്റെ കുടുംബം നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് കെ.എം. ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

  കണ്ണൂര്‍: മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് അക്രമം. ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കല്ലുകൊണ്ടും, കൈകൊണ്ടും വാഹനത്തിന് ഇടിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. അതേസമയം മന്ത്രി ഒ.ജെ. ജനീഷിന്റെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും അധികമായി പൊലീസിനെ വിന്യസിക്കും.