തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. ജാമ്യഹരജി ഈ മാസം 23-ന് കോടതി പരിഗണിക്കും. മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹാരോപണത്തിൽ കെപിസിസി വക്താവ് രാജു പി.നായർ നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആന്‍റോ അഗസ്റ്റിനെതിരെ കേസെടുത്തിരുന്നു.
ബൈന്ദൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കം കൈവശമുണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവകാശവാദം. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആർ. കേസിൽ ഒന്നാംപ്രതിയാണ് ആന്‍റോ അഗസ്റ്റിൻ. വ്യാജ രേഖകളാണെന്ന് അറിഞ്ഞുകൊണ്ടും ആന്റോ അഗസ്റ്റിൻ രേഖകൾ സൂക്ഷിച്ചു. ആന്റോ അഗസ്റ്റിൻ ഗൂഢാലോചന നടത്തിയതായും എഫ്ഐആറിൽ പറയുന്നു. മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ