ന്യൂഡല്‍ഹി: ഗ്യാസിന്റേയും അവശ്യ സാധനങ്ങളുടേയും വിലവര്‍ധനവ് മൂലവും പൊറുതി മുട്ടിയ ജനത്തിന് ഇരുട്ടടിയായി പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂട്ടുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് 110.60 രൂപയായി. ഡീസല്‍ വില കൊച്ചിയില്‍ 99.54 ആയി.
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാതലത്തില്‍ മൂന്നാംതവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്. പാചക ഗ്യാസ്, സിഎന്‍ജി എന്നിവക്കും വലിയ തോതില്‍ വില വര്‍ധിപ്പിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ