സിഎംആര്‍എല്‍-എക്‌സാലോജിക് ഇഡി അന്വേഷണം: സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീലില്‍ അന്തിമ വിധി വരും വരെ തുടര്‍നടപടികള്‍ വിലക്കണമെന്നാണ് ആവശ്യം. തെളിവുകള്‍ പരിശോധിച്ച ഇഡി വീണയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ്. ഡയറക്ടറേറ്റില്‍ മറുപടി ലഭിക്കുന്നത് അനുസരിച്ച് നോട്ടീസ് നല്‍കാനാണ് തീരുമാനം. കേസില്‍ ലഭിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സിഎംആര്‍എല്‍ ഹരജിയെ എതിര്‍ക്കാനാണ് ഇഡി തീരുമാനം. കേസില്‍ ഹൈക്കോടതിയെടുക്കുന്ന തീരുമാനം മുന്നോട്ടുളള അന്വേഷണത്തില്‍ നിര്‍ണായകമാകും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ