ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തുടനീളം നടപ്പിലാക്കുന്ന വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിശോധനയുടെ(എസ്‌ഐആര്‍) ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 29 ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന ഹരജികളില്‍ വിധി പറയാന്‍ മാറ്റി വച്ചിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് ഭരണഘടനയുടെ 326-ാം അനുച്ഛേദപ്രകാരവും, 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് കോടതി പരിശോധിക്കുന്ന പ്രധാന വിഷയം. വോട്ടര്‍മാരുടെ പൗരത്വം തെളിയിക്കുന്നതിനായി കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ പൗരാവകാശങ്ങളെ ഹനിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കോടതി വ്യക്തത വരുത്തും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ