തിരുവനന്തപുരം: 16ാം കേരള നിയമസഭയുടെ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ 101 അംഗങ്ങളുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എ സി മൊയ്തീന്‍ 35 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ഥി ബി ബി ഗോപകുമാര്‍ മൂന്നു വോട്ടുകള്‍ നേടി. ആകെ 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോട്ടേം സ്പീക്കറായ ജി സുധാകരന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
രാവിലെ ഒന്‍പത് മണിയോടെ സഭാ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യ വോട്ട് രേഖപ്പെടുത്തി. സ്പീക്കര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ഇന്നത്തെ സഭാസമ്മേളന നടപടികള്‍ അവസാനിപ്പിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ