മഞ്ചേശ്വരം: കാസർഗോഡ് മഞ്ചേശ്വരം ബായാറിൽ പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻ ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് മഞ്ചേശ്വരം പോലിസ് . പൈവളിഗെ ആവള സ്വദേശിയായ ഇബ്രാഹിം ഖലീൽ എന്ന ഡ്രൈവറുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം . മഞ്ചേശ്വരത്തേക്ക് നാല് കാളകളുമായി പിക്കപ്പ് വാനിൽ വരികയായിരുന്ന ഖലീലിനെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം പിന്തുടരുകയും വണ്ടി തടഞ്ഞുനിർത്തി കൊലവിളി നടത്തുകയുമായിരുന്നു.
സംഭവത്തിൽ ഇതുവരെ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ