ബെംഗളൂരു: കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച. പത്ത് മന്ത്രിമാരും ബുധനാഴ്ച തന്നെ ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്‌തേക്കും. ബാക്കിയുള്ളവര്‍ ജൂണ്‍ 18ന് നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനു ശേഷമാകും സത്യപ്രതിജ്ഞ ചെയ്യുക. കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് സിദ്ധരാമയ്യ രാജിവച്ചത്. ഗവര്‍ണറുമായി ഡി കെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞക്ക് രണ്ട് ദിവസങ്ങള്‍ നിര്‍ദേശിച്ചു. ജൂണ്‍ മൂന്നിനോ ജൂണ്‍ അഞ്ചിനോ സത്യപ്രതിജ്ഞ നടത്താമെന്ന് നിര്‍ദേശം. ലോക്ഭവനിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. കര്‍ണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായാണ് ഡി കെ ശിവകുമാര്‍ അധികാരത്തിലേറുന്നത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ