ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല, ഇഡി എങ്ങനെ അന്വേഷിക്കണമെന്ന് ഞങ്ങള്‍ക്ക് പറയാന്‍ പറ്റില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം: ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസാണ്. റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ല. ക്രമസമാധാന പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതിയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് പൊലീസിനെ വിട്ടത്. കേസന്വേഷണത്തിന് വരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തടയുന്നതും ആക്രമിക്കുന്നതും ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അനുവദിക്കില്ല -മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ