തിരുവനന്തപുരം: പോലിസ് നയം വ്യക്തമാക്കാന്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നത്തെ ഉന്നതതല യോഗത്തില്‍ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കും. ജനകീയ പോലിസിന് ഊന്നല്‍ നല്‍കണമെന്നാണ് നയം. സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന നിലപാടും സ്വീകരിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊലീസ് ആസ്ഥാനത്ത് പത്തരക്കാണ് യോഗം. എസ്പിമാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. ക്രമസമാധാനം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ചയാകും. ഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കും. അതിന് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സര്‍ക്കാരിന്റെ പോലിസ് നയം അവതരിപ്പിക്കും. 100 ദിന കര്‍മ്മ പരിപാടി ചര്‍ച്ച ചെയ്യും. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ ഹേമചന്ദ്രനും പങ്കെടുക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ