ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോ തൂക്കം വരുന്ന വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്കാണ് ഇന്ന് മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 42 രൂപയാണ് വര്‍ധിപ്പിച്ചത്. കൊല്‍ക്കത്തയില്‍ 53.50 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ഇവിടെ ഒരു വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 3,255.50 രൂപയായി മാറി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും ഇതിന് ആനുപാതികമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു സിലിണ്ടറിന് 3152 രൂപയാണ് വില.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ