തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് അടുത്ത മാസം 15 മുതല്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ്സ് ഉടമകള്‍. പദ്ധതി നടപ്പിലാക്കിയാല്‍ സ്വകാര്യ ബസ്സ് മേഖല ഗുരുതര പ്രതിസന്ധിയിലാകുമെന്നാണ് ബസ്സ് ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനത്തിന് മുന്‍പ് സ്വകാര്യ ബസ്സ് മേഖലയുമായി യാതൊരു കൂടിയാലോചനയും നടത്തിയില്ലെന്നും അവര്‍ ആരോപിച്ചു. നികുതി ഇളവും പെര്‍മിറ്റ് ഫീസില്‍ കുറവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്ന് ബസ്സ് ഉടമകള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ഉടന്‍ ചര്‍ച്ച നടത്താനാണ് തീരുമാനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ