ന്യൂഡല്‍ഹി: അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയര്‍ന്നു. രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 105 ഡോളറിനു മുകളില്‍ ഉയര്‍ന്നു.ഇന്ന് രാവിലെ ബ്രെന്റ് ക്രൂഡ് ഓയില്‍ 81 സെന്റ് അഥവാ 0.77% ഉയര്‍ന്ന് ബാരലിന് 105.83 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയില്‍ 97 സെന്റ് അഥവാ 0.99% ഉയര്‍ന്ന് ബാരലിന് 99.23 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ്-ഇസ്രായേല്‍, ഇറാന്‍ യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിപണിയിലെ കുതിപ്പ്. സംഘര്‍ഷം രൂക്ഷമാകുന്നത് ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ