ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വര്‍ധനയാണിത്. ഇന്നത്തെ വര്‍ധന കൂടി വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമാണ് വില. പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 102.12 രൂപയും ഡീസല്‍ വില ലിറ്ററിന് 95. 20 രൂപയുമാണ്. കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിപ്പിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ