ബെംഗളൂരു: ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും. അടുത്തയാഴ്ച സ്ഥാനമേല്‍ക്കും. നിലവില്‍ ഉപമുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാര്‍. സതീശ് ജര്‍ക്കിഹോളി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും. രാജ്യസഭാ സീറ്റ് നല്‍കി സിദ്ധരാമയയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. മുഖ്യമന്ത്രിപദം ലഭിച്ചില്ലെങ്കില്‍ എല്ലാ പദവികളും ഒഴിവാക്കുന്നത് അടക്കമുള്ള നടപടികള്‍ ആലോചനയില്‍ ഉണ്ടെന്ന് ഡി കെ ശിവകുമാറിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ