ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം ഏര്‍പ്പെടുത്തുക. കര്‍ശനമായി നടപ്പാക്കുന്നതിന് തീരദേശ ജില്ലകളില്‍ പ്രത്യേക കണ്‍ട്രോള്‍ റുമൂകള്‍ തുറക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ ജൂണ്‍ ഒന്‍പതിന് മുന്‍പ് കേരള തീരം വിടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പരമ്പരാഗത മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത മല്‍സ്യബന്ധന ബോട്ടുകളെ ട്രോളിങ് നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ