ബംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയിലിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയിലിടിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. എയര്‍ ഇന്ത്യയുടെ AI2651 വിമാനത്തിന്റെ വാല്‍ഭാഗം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ തട്ടുകയായിരുന്നു.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തില്‍ വ്യോമയാന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിന് പിന്നാലെ വിശദമായ പരിശോധനകള്‍ക്കായി വിമാനം സര്‍വീസ് നിര്‍ത്തിവച്ചു. തലനാരിഴയ്ക്കാണ് വന്‍ അഫകടം ഒഴിവായതെന്ന് യാത്രക്കാര്‍ പ്ര തികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ