ദില്ലി: ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടി ആഭ്യന്തര സർവീസുകളും വെട്ടിക്കുറയ്ക്കാൻ വിമാന കമ്പനികൾ. എയർ ഇന്ത്യയും ഇൻഡിഗോയും ജൂൺ മുതൽ ആഗസ്റ്റ് വരെ സർവീസുകൾ കുറയ്ക്കാൻ ഒരുങ്ങുകയാണ്. എയർ ഇന്ത്യ 15 ശതമാനം വരെ സർവീസും, ഇൻഡിഗോ 7 ശതമാനം വരെ സർവീസുകളും റദ്ദാക്കുമെന്നാണ് വിവരം. നേരത്തെ അന്താരാഷ്ട്ര സർവീസുകൾ വെട്ടി കുറയ്ക്കുമെന്ന് കമ്പനികൾ അറിയിച്ചിരുന്നു. വ്യോമയാന ഇന്ധന വില റെക്കോഡ് ഉയർച്ചയിലാണെന്നും ഈ സാഹചര്യത്തിൽ എല്ലാ സർവീസുകളും നടപ്പാക്കുക സാധ്യമല്ലെന്നും കമ്പനി അധികൃതർ പറഞ്ഞു. എന്നാൽ ഏതെങ്കിലും റൂട്ടിലെ എല്ലാ സർവീസുകളും പിൻവലിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ദില്ലി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള സർവീസുകളാകും കുറയ്ക്കുകയെന്നാണ് റിപ്പോർട്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ