തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവര്‍ണര്‍ നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്. പ്രായ-വരുമാന പരിധിയില്ലാതെ സൗജന്യ യാത്രയെന്ന പ്രചാരണം എങ്ങനെ യാഥാര്‍ഥ്യമാക്കുമെന്നതാണ് ആലോചന. മന്ത്രിമാരോട് ആശയ വിനിമയം നടത്താതെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ മന്ത്രിമാര്‍ക്കുള്ള അതൃപ്തി കാബിനറ്റില്‍ ചര്‍ച്ചയാകും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ