തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയക്ക് ശേഷം 2.30ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതും ചര്‍ച്ചയായേക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം.
കേളത്തിന്റെ വികസന പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ തുടങ്ങി നിരവധി പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയില്‍ നിന്നും തേടും. വിവിധ പദ്ധതികളുടെ നടത്തിപ്പിന് സര്‍ക്കാരിന് കേന്ദ്ര സഹായം ആവശ്യമാണ്. ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിക്ക് മുന്നിലെ പ്രധാന ദൗത്യം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ