ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന ആരോപണക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം അനുവദിക്കാതെ ഡല്‍ഹി കോടതി. രോഗബാധിതയായ മാതാവിനെ പരിചരിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്നതായിരുന്നു മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ആവശ്യം. എന്നാല്‍ ഉമറിന്റെ ഇടക്കാല ജാമ്യാപേക്ഷയിലുള്ളത് മതിയായ കാരണമല്ലെന്ന് പറഞ്ഞ് ഡല്‍ഹി കോടതി തള്ളി. താല്‍ക്കാലിക മോചനത്തിനായി ഹരജിയില്‍ ഉന്നയിച്ചിരുന്ന കാരണങ്ങള്‍ ന്യായമല്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പേയ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 15 ദിവസം ജാമ്യംതേടിയുള്ള ഹരജി ഡല്‍ഹിയിലെ കര്‍ക്കര്‍ദൂമ കോടതിയാണ് തള്ളിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ