തിരുവനന്തപുരം: ബലാത്സംഗ കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെ വെറുതെവിട്ടു. നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് ഉത്തരവ്. സുഹൃത്തുക്കളായ റെനീഷ, നൂറുദ്ദീൻ എന്നിവരെയും കോടതി കുറ്റമുക്തരാക്കി.
കേസിൽ പരാതിക്കാരി ഉൾപ്പെടെ നാലുപേർ മൊഴി മാറ്റിയിരുന്നു. കോടതിയിൽ നേരിട്ടെത്തിയാണ് എൽദോസിനെതിരെ പരാതിയില്ലെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞത്. അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് സാക്ഷികളുടെ മൊഴികളും പ്രതികള്‍ക്ക് അനുകൂലമായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ