സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ടയ്ക്ക് ഓപറേഷന്‍ തൂഫാന്‍; പോലിസ് സ്‌റ്റേഷനുകള്‍ ജനസൗഹൃദ സേവന കേന്ദ്രങ്ങളാക്കി മാറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരേ വ്യാപക നടപടികളുമായി പോലിസ് ഓപറേഷന്‍ തൂഫാനും നാര്‍ക്കോട്ടിക് ഹണ്ടും ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
സ്‌കൂളുകള്‍ തുറക്കുന്ന ജൂണ്‍ ഒന്നുമുതല്‍ പ്രത്യേക പരിശോധനകളും റെയ്ഡുകളും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളും മയക്കുമരുന്നുകളും വില്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലകളെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ