തിരുവനന്തപുരം: കേരള പൊലീസ് സംഘടനയിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. പൊലീസ് സേനയിൽ നിലവിലുണ്ടായിരുന്ന മൂന്ന് സംഘടനകളിൽ ഒന്നായ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഇല്ലാതാക്കി. ഇതോടെ ഇനിമുതൽ സേനയിൽ രണ്ട് സംഘടനകൾ മാത്രമായിരിക്കും ഉണ്ടാകുക. സംസ്ഥാന പൊലീസ് മേധാവിയുടെ (ഡിജിപി) ശിപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നടപടി.
പുതിയ ഉത്തരവ് പ്രകാരം സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ് ഐ വരെയുള്ളവരെ പൊലീസ് അസോസിയേഷനിൽ ഉൾപ്പെടുത്തി. എസ് ഐ മുതൽ നോൺ ഐപിഎസ് എസ് പിമാർവരെ ഉൾപ്പെടുന്ന കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്ന സംഘടനയാകും. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനെന്ന സംഘടന ഇതോടെ ഇല്ലാതായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ