പി.എസ്.സി പരീക്ഷാക്രമക്കേട് കേസിൽ അന്വേഷണം വേഗത്തിലാക്കി ക്രൈം ബ്രാഞ്ച്. പരീക്ഷയുമായി ബന്ധപ്പെട്ട രേഖകളുടെ സർട്ടിഫൈഡ് കോപ്പികൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ഉടൻ പി.എസ്.സിക്ക് കത്ത് നൽകും. ലഭിച്ച പരാതികൾ വിശദമായി പരിശോധിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനാണ് തീരുമാനം.
നിലവിൽ 90 പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്. ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ലെങ്കിലും, അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും പ്രതീക്ഷിക്കപ്പെടുന്നതായി അന്വേഷണവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ