ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കനത്തമഴ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

 "


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ മഴയുടെ ശക്തി കൂടുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ആറ് ജില്ലകളിൽ റെഡ് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.


റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിശക്തമായ മഴയ്ക്കൊപ്പം അപകടസാധ്യതകളും നിലനിൽക്കുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും അധികൃതർ കർശനമായി മുന്നറിയിപ്പ് നൽകി.

അഭിപ്രായങ്ങള്‍