തളങ്കര : ബാങ്കോട് സീനത്ത് നഗറില്‍ ഖുവാരി മസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് സൈനുല്‍ ആബിദീന്‍ കരിപ്പൊടി തങ്ങളുടെ പേരില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ആണ്ട് നേര്‍ച്ചയും അനുബന്ധ പരിപാടികളും വളരെ വിപുലമായി ഓഗസ്ത് 4, 5, 6 തീയ്യതികളിലായി നടത്തുവാന്‍ ഖുവാരി മസ്ജിദ് മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 4ന് രാവിലെ 8.30ന് പ്രസിഡന്‍റ് സി.എ. അബ്ദുല്‍ റസാഖ് ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും. തുടര്‍ന്ന് മഖാം സിയാറത്തിന് ഖുവാരി പള്ളി ഇമാം ഹാഫിള് മുഹമ്മദ് ഉവൈസി മന്നാനി നേതൃത്വം നല്‍കും. രാത്രി 7 മണിക്ക് നടക്കുന്ന മജ്ലിസുന്നൂറും, തുടര്‍ന്ന് മതപ്രഭാഷണ പരിപാടി ഷമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഖലീലുല്‍ റഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും.
അബ്ദുല്‍ മജീദ് ബാഖവി രണ്ടാം ദിവസ മതപ്രഭാഷണം നടത്തും. സമാപന ദിവസമായ ഓഗസ്റ്റ് 6ന് 7 മണിക്ക് നടക്കുന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നേതൃത്വം നല്‍കും. തുടര്‍ന്ന് അബൂബക്കര്‍ സിദ്ദീഖ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. ഖത്തമുല്‍ ഖുര്‍ആന്‍, മൗലൂദ് പാരായണം, അന്നദാന വിതരണം, സയ്യിദ് സൈനുല്‍ ആബിദീന്‍ കരിപ്പൊടി തങ്ങള്‍ സൈനാബീബി ഹൈദ്രൂസി അവര്‍കളുടെ കുടുംബാംഗങ്ങള്‍ സംഗമിക്കുന്ന പ്രാര്‍ത്ഥനാ സദസ്സും പരിപാടിയുടെ ഭാഗമായി നടക്കും.
മഹല്ല് കമ്മിറ്റി യോഗത്തില്‍ സി.എ. റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. പി.യു. അഹ്മദ് ഹാജി ബാങ്കോട്, സുലൈമാന്‍ ഹാജി ബാങ്കോട്, എ. സത്താര്‍ ഹാജി, ഹംസ നജാഅത്ത്,
ലത്തീഫ് സിംക്കോ
ഇഖ്ബാല്‍ ബാങ്കോട്, സമീര്‍ വെസ്റ്റ് ഗോള്‍ഡ്, കെ.എ.എം. ബഷീര്‍ വോളിബോള്‍, യൂനുസ് തളങ്കര, ബഷീര്‍ കെ.എഫ്.സി, ഹംസ എസ്.എസ് എന്നിവര്‍ സംസാരിച്ചു. ഹനീഫ പള്ളിക്കാല്‍ സ്വാഗതവും അഹമ്മദ് ബാഷ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ