ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചെർക്കളം അബ്ദുല്ല ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ് :രമേശ് ചെന്നിത്തല

 












കാസർകോട്:

Uploading: 261299 of 261299 bytes uploaded.

കേരള രാഷ്ട്രീ യത്തിലെ മാന്യ തയുടെയും സൗ മ്യമായ പെരുമാറ്റ ത്തിന്റെയും പര്യായ മായിരുന്നു ചെർക്ക ളം അബ്ദുല്ലയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആദരവും സ്നേഹവും നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.

മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി കാസർ കോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടി പ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി യായിരുന്ന കാലത്ത് ചെർക്കളം അബ്ദുല്ല നടപ്പിലാക്കിയ 

വികസന പ്രവർത്തനങ്ങളും ഭരണ പരമായ തീരുമാനങ്ങളും ചരിത്ര പരമായിരുന്നു

വെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുടുംബശ്രീ ഉൾപ്പെ ടെയുള്ള ജനക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും വളർച്ചയിലും അദ്ദേഹം നൽകിയ നേതൃത്വം സംസ്ഥാനത്തിന് വലിയ സംഭാവ നയായിരുന്നു.

കാസർകോട് ജില്ലയുടെ സമഗ്ര വികസനത്തിനായി ജീവിതം സമർപ്പിച്ച ജനനേതാവായിരുന്നു ചെർക്കളം അബ്ദുല്ല. മഞ്ചേശ്വരം മണ്ഡലത്തിന്റെ ജനകീയ പ്രശ്ന ങ്ങൾ നിയമ സഭയിൽ ശക്തമായി അവതരിപ്പിച്ച അദ്ദേഹം കാസർ കോടിന്റെ യാത്രാ പ്രശ്നങ്ങൾക്കും വികസന മുരടിപ്പുകൾക്കു മെതിരെ നിരന്തരം ഇടപെട്ടിരുന്നു.

അദ്ദേഹത്തിന് എപ്പോഴും ഒരു രാഷ്ട്രീയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയമാണ്.ആ രാഷ്ട്രീയത്തിൽ ഒരിക്കലും വെള്ളം ചേർക്കാതെ യുഡിഎഫിനെ ഐക്യത്തോടെ നയിച്ച നേതാവാ യിരുന്നു ചെർക്കളം. ജില്ലയിൽ മുസ് ലിം ലീഗിന്റെ ഏറ്റവും നല്ല ശബ്ദമായിരുന്നു അദ്ദേഹം.അതുകൊണ്ടാണ് വളരെ നഷ്ടബോധത്തോടെ നമ്മൾ അദ്ദേഹത്തെ ഓർത്തു കൊണ്ടിരിക്കുന്നത്.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ചെർക്കളം അബ്ദുല്ലയെ പ്പോലുള്ള മൂല്യാധിഷ്ഠിത നേതാവിന്റെ അഭാവം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാ ണെന്നും, അദ്ദേഹത്തിന്റെ ജീവിതവും പൊതുപ്രവർത്തനവും വരും തലമുറയിലെ പൊതു പ്രവർത്തകർക്ക് എന്നും മാതൃക യായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി എം.എൽ. എ. അധ്യക്ഷത വഹിച്ചു.


ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു

സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നും ങ്കൈ പ്രാർത്ഥന നടത്തി.

സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ എ നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തി.

രാജ് മോഹൻ ഉണ്ണിത്താൻ എം.പി.,

സി. ടി. അഹമ്മദലി ,എ.കെ.എം അഷറഫ് എം.എൽ എ , ബഷീർ വെള്ളിക്കോത്ത് , പി . എം. മുനീർ ഹാജി, പി.കെ. ഫൈസൽ , 

 കെ.ഇ. എ ബക്കർ , എ. എം കടവത്ത് , അഡ്വ എൻ.എ ഖാലിദ് , ടി. എ. മൂസ , അബ്ദുൽ റഹ്‌മാൻ വൺഫോർ , എ .ജി .സി ബഷീർ , എം അബ്ബാസ് , എ .ബി ശാഫി , അസീസ് മരിക്കെ , മാഹിൻ കേളോട്ട് , കല്ലട്ര അബ്ദുൽ ഖാദർ , പി.കെ. സി. റൗഫ് ഹാജി , എ. കെ. ആരിഫ് , ടി എം ഇഖ്‌ബാൽ , ബദ്റുദ്ദീൻ കെ.കെ. , സത്താർ വടക്കുമ്പാട് , അഷറഫ് എടനീർ , അസീസ് കളത്തൂർ , സഹീർ ആസിഫ് , അനസ് എതിർത്തോട് , ഇർഷാദ് മൊഗ്രാൽ , സയ്യിദ് സൈഫുദ്ദീൻ തങ്ങൾ , അൻസാഫ് കുന്നിൽ , കെ.പി. മുഹമ്മദ് അഷറഫ് , ഷരീഫ് കൊടവഞ്ചി , ബീഫാത്തിമ്മ ഇബ്രാഹിം , എ അഹമ്മദ് ഹാജി , മുത്തലിബ് പാറക്കെട്ട് , മുംതാസ് സമീറ , ഷാഹിന സലിം , രാജു കൃഷ്ണൻ , കാപ്പിൽ മുഹമ്മദ് പാഷ , എ .പി ഉമ്മർ , ഖാദർ ഹാജി ചെങ്കള ,സി മുഹമ്മദ് കുഞ്ഞി , സി. എ. അബ്ദുല്ല കുഞ്ഞി ഹാജി , ഇ അബൂബക്കർ ഹാജി , ഇബ്രാഹിം പാലാട്ട , അഡ്വ എം. ടി. പി. കരീം , അഡ്വ ഫൈസൽ , നാസർ ചെർക്കളം , കബീർ ചെർക്കളം , ജാസ്മീൻ പ്രസംഗിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.