കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിന്റെ സസ്പെന്‍ഷനില്‍ അടിയന്തര സ്റ്റേ നല്‍കാതെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. അജിത് കുമാര്‍ ഡിജിപി ആകാന്‍ യോഗ്യനല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തിയാണെന്നും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അംഗീകരിച്ചാണ് അജിത് കുമാറിന്റെ ആവശ്യം ട്രിബ്യൂണല്‍ തള്ളിയത്. സസ്പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിന് മറുപടി നല്‍കാന്‍ നിര്‍ദേശം. ഹരജി 20ന് വീണ്ടും പരിഗണിക്കും. അന്വേഷണ അട്ടിമറിയില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം ആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയിട്ടില്ല എന്നാണ് അജിത് കുമാറിന്റെ നിലപാട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ