സംഘാടക സമിതി യോഗം ജില്ലാ കമ്മറ്റി അംഗം എ.എം അബ്ദുല്ല ഉൽഘാടനം ചെയ്തു
പെരിയാട്ടടുക്കം: കെ.എസ്.കെ.ടി.യു പനയാൽ വില്ലേജ് സമ്മേളനം ആഗസ്റ്റ് 2 ന്
പെരിയാട്ടടുക്കം വി.എസ് അച്ചുതാനന്തൻ നഗർ എൽ.സി. ഓഫീസിൽ നടക്കും സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ. രാജൻ ഉൽഘാടനം ചെയ്യും ,സമ്മേളനം വിജയ്പ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രുപീകരിച്ചു ,
യോഗം യൂണിയൻ ജില്ലാ കമ്മറ്റി അംഗം എ.എം അബ്ദുല്ല ഉൽഘാടനം ചെയ്തു, വില്ലേജ് പ്രസിഡണ്ട് വിശ്വൻ അധ്യക്ഷനായി,
സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ഒ. നാരായണൻ , ലോക്കൽ കമ്മറ്റി അംഗങ്ങളായ എ. വിനോദ് കുമാർ, കെ.ബാബു, എ. കുഞ്ഞിക്കണ്ണൻ,
ബ്രാഞ്ച് സെക്രട്ടറി കെ.എം നൗഷാദ്, കെ.എസ്.കെ.ടി.യു ഭാരവാഹികളായ രാജൻ കരിച്ചേരി, കെ. ഹാരിസ്
സംസാരിച്ചു
വില്ലേജ് സെക്രട്ടറി ടി. അനിൽകുമാർ സ്വാഗതം
പറഞ്ഞു
ഭാരവാഹികൾ
കെ. നാരായണൻ ( ചെയർമാൻ )
ടി. അനിൽകുമാർ ( കൺവീനർ )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ