കാസര്‍കോട്: കാസര്‍കോട്ടെ വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് നിര്‍മിക്കാന്‍ അസംസ്‌കൃത വസ്തുക്കള്‍ തരംതിരിക്കുന്ന ഫാക്ടറിയില്‍ തീപടര്‍ന്നത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട്, കുറ്റിക്കോല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാസേനാ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ ശ്രമത്തിലൂടെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഫാക്ടറിക്കുള്ളിലൂടെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നതിനാല്‍ സ്ഥിതി അതീവ ഗുരുതരമായിരുന്നു. ഏകദേശം രണ്ടു മീറ്റര്‍ ആഴത്തില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനിലേക്ക് തീ പടരാതിരുന്നതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ ഗെയില്‍ വാതക പൈപ്പ് ലൈനിന് മുകളിലെ ഭാഗത്ത് പരിശോധന നടത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ