അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 75 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രം ഏഴ് പേരാണ് മരിച്ചത്. നിലവിൽ ഏഴ് ജില്ലകളിലായി 3.32 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും പ്രളയബാധിതരായി തുടരുന്നതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
പ്രളയം 622 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. സൈന്യം, വ്യോമസേന, എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, അഗ്നിരക്ഷാസേന, സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും തുടരുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ