വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ട് വർഷം തികയുമ്പോഴും ദുരന്തബാധിതരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാതെ സർക്കാർ. സർക്കാരിന്റെ ടൗൺഷിപ്പ് ലിസ്റ്റിൽ ഇടംപിടിക്കാനാവാതെ നിരവധി കുടുംബങ്ങളാണ് ഇന്നും പുറത്ത് നിൽക്കുന്നത്. പൂർണമായും തകർന്നടിഞ്ഞ മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിൽ താമസിച്ചിരുന്നവർക്ക് ഉൾപ്പെടെ അന്തിമ ലിസ്റ്റിൽ ഇതുവരെ ഇടം നേടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ദുരവസ്ഥ.
മുണ്ടക്കൈയ്ക്ക് പുറമെ സമീപപ്രദേശങ്ങളായ പടവെട്ടിക്കുന്ന്, റാട്ടപ്പടി എന്നിവിടങ്ങളിൽ താമസിച്ചിരുന്നവരും ലിസ്റ്റിന് പുറത്താണ്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പടവെട്ടിക്കുന്നിൽ എട്ട്, മുണ്ടക്കൈയിൽ 17, റാട്ടപ്പടിയിൽ 10 എന്നിങ്ങനെ നിരവധി കുടുംബങ്ങളാണ് സർക്കാരിന്റെ ലിസ്റ്റിൽ ഉൾപ്പെടാത്തതായിട്ടുള്ളത്. എന്തുകൊണ്ടാണ് തങ്ങളെ ലിസ്റ്റിൽ പെടുത്താത്തത് എന്ന് അധികൃതരോട് ചോദിച്ചാൽ കൃത്യമായൊരു ഉത്തരം നൽകാൻ ആർക്കും കഴിയുന്നില്ല. രേഖകളും നഷ്ടപ്പെട്ട വിവരങ്ങളുമായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും അടുത്തയാഴ്ച ലിസ്റ്റ് വരുമെന്നോ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വരുമെന്നോ ഉള്ള വാഗ്ദാനങ്ങൾ മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ