സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണ സിഎംആര്‍എലിന് സേവനം നല്‍കിയിട്ടില്ല, വീണയ്‌ക്കെതിരേ മൊഴി നല്‍കി ശശിധരന്‍ കര്‍ത്ത
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ വീണയ്‌ക്കെതിരേ മൊഴി നല്‍കി ശശിധരന്‍ കര്‍ത്ത. വീണയോ എക്സാലോജിക്കോ സിഎംആര്‍എലിന് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനല്‍കിയതെന്നും കര്‍ത്ത ഇഡിക്ക് മൊഴി നല്‍കി.
വീണ എംഡിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനമൊന്നും നല്‍കാതെ സിഎംആര്‍എലില്‍ നിന്ന് 2.78 കോടി രൂപ കൈപറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെടുത്തുവെന്നുമാണ് ഇഡിയുടെ കേസ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ