എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയിട്ടില്ല; ഇ20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് 6 ശതമാനം വരെ കുറച്ചേക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: 20 ശതമാനം എഥനോള്‍ കലര്‍ത്തിയ E20 പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളുടെ മൈലേജില്‍ 2 മുതല്‍ 6 ശതമാനം വരെ കുറവുണ്ടായേക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹനത്തിന്റെ വിഭാഗവും പഴക്കവും അനുസരിച്ചായിരിക്കും മൈലേജിലെ വ്യത്യാസമെന്ന് ഗഡ്കരി പാര്‍ലമെന്റില്‍ അറിയിച്ചു. E20 പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം എഞ്ചിന്‍ തകരാറുകള്‍ ഉണ്ടാകുമോ എന്ന കാര്യം പരിശോധനകളില്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ