തിരുവന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ശമനമാകുന്നു. ചൊവ്വാഴ്ച മധ്യ, തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴപെയ്തു. വടക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ച വൈകുന്നേരംവരെ മഴ കുറവായിരുന്നു. ആഴ്ചകളായി വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു.
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്താകെ മഴ കൂടുതല്‍ ശക്തമാകും. വിവിധ ദിവസങ്ങളിലായി എട്ട് ജില്ലകള്‍ക്ക് കനത്തമഴയ്ക്കുള്ള യെല്ലോ അലേര്‍ട്ട് നല്‍കി. വേനല്‍ മഴ സജീവമായതും ആന്ധ്രായ്ക്കും കര്‍ണാടയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതി ചക്രവാതത്തിന്റെ സ്വാധീനം കുറയുന്നതുമാണ് ചൂട് കുറയാന്‍ കാരണമെന്നാണ് നിഗമനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ