വാഷിങ്ടണ്‍: നിലവിലെ 10 ദിവസത്തെ വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രായേലും ലബ്‌നാനും ഇന്ന് വാഷിംങ്ടണില്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടത്തും.
ഇസ്രായേല്‍ ആക്രമണങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തുക, ലബ്‌നാന്‍ മണ്ണില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുക, തടവുകാരെ മോചിപ്പിക്കുക, ലബ്‌നാന്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിക്കുക, യുദ്ധനഷ്ടങ്ങള്‍ പുനര്‍നിര്‍മിക്കുക തുടങ്ങിയ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ലബ്‌നാന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ പറഞ്ഞു.
ആദ്യ ഘട്ടചര്‍ച്ചകള്‍ക്ക് ശേഷം ഏപ്രില്‍ 16 നാണ് 10 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആരംഭിച്ചത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ